ചാലക്കുടി
കലാഭവൻ മണി സ്മാരകത്തിനായുള്ള നിർദിഷ്ട സ്ഥലം ടെക്‌നിക്കൽ കമ്മിറ്റി പരിശോധിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി കമ്മിറ്റിയുടെ അനുമതി ലഭിച്ചാൽ നിർമാണം ആരംഭിക്കും. സ്മാരകം നിർമിക്കാനായി വിദ്യാഭ്യാസ വകുപ്പിന്റെ 35 സെന്റ് സ്ഥലമാണ് നീക്കിവച്ചത്. ഇതിൽ ഹൈസ്‌കൂൾ ഗ്രൗണ്ടിന്റെ കിഴക്ക് ഭാഗത്ത് 20സെന്റ് ഫോക്‌ലോർ അക്കാദമിക്ക് കൈമാറി. ഇതിനോട് ചേർന്നുള്ള 15 സെന്റ് കൈമാറുന്നതിനുള്ള മന്ത്രിതല ചർച്ച അവസാനഘട്ടത്തിലാണ്.
ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ, ഹാർബർ എൻജിനിയറിങ് വിഭാഗം എക്‌സി. എൻജിനിയർ ജി എസ് അനിൽകുമാർ, ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി സ്ട്രക്ച്ചറൽ എൻജിനിയർ ബണ്ടി ബാബു എന്നിവരടങ്ങിയ സംഘമാണ് സ്ഥലപരിശോധന നടത്തിയത്.
സാംസ്‌കാരിക വകുപ്പ് അനുവദിച്ച മൂന്ന് കോടി ഉപയോഗപ്പെടുത്തിയാണ് സ്മാരകം നിർമിക്കുന്നത്. ബി ഡി ദേവസി എംഎൽഎയായിരുന്ന കാലത്താണ് സ്ഥലം കണ്ടെത്തിയതും സാംസ്‌കാരിക വകുപ്പിൽ നിന്നും തുക അനുവദിച്ചതും. തിയറ്റർ, പഠന കേന്ദ്രം, വായനശാല തുടങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണ് നിർമിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..