22 December Sunday
ന്യൂറോ ക്വിസ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജ്‌ ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

ന്യൂറോ ക്വിസ് മത്സരത്തിൽ പങ്കെടുത്തവർ ക്വിസ്‌ മാസ്റ്റര്‍മാരോടൊപ്പം

തൃശൂർ
ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ നടന്ന അഖില കേരള ന്യൂറോ ക്വിസ് മത്സരത്തിൽ കൊല്ലം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിനെ പ്രതിനിധീകരിച്ച ആദർശ്, ജാൻ ബി മോഹൻ എന്നിവർ വിജയികളായി. വിജയികൾക്ക്‌ 25,000 രൂപ സമ്മാനമായി ലഭിച്ചു. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിനെ പ്രതിനിധീകരിച്ച വിഷ്ണു, വിനയ് എന്നിവർക്ക്‌ രണ്ടാം സ്ഥാനവും മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഏയ്മൻ, ലിൺഷ എന്നിവർക്ക്‌ മൂന്നാം സ്ഥാനവും ലഭിച്ചു. കേരളത്തിലെ മുപ്പതോളം മെഡിക്കൽ കോളേജുകളാണ്‌ മത്സരത്തിൽ പങ്കെടുത്തത്‌. ജൂബിലി ന്യൂറോളജി വിഭാഗം മേധാവി ഡോ. ഫിജു ചാക്കോ, ഡോ. കൃഷ്ണദാസ്, ഡോ. വി ടി ഹരിദാസ് എന്നിവരായിരുന്നു ക്വിസ്‌ മാസ്റ്റർമാർ. 
സമ്മാന വിതരണ ചടങ്ങിന്‌ ജൂബിലി അസിസ്റ്റന്റ് ഡയറക്ടർ ഫാ. പോൾ ചാലിശേരി അധ്യക്ഷനായി. ഡോ. ഗിൽവാസ്, ഡോ. എം. എ ആൻഡ്രൂസ്, ഡോ. പ്രശാന്ത് വർഗീസ്, ഡോ. ഹരിസുതൻ, ഡോ. എസ്‌ രമേശ്, ഡോ. എസ് കെ മേനോൻ, ഡോ. ബൈജു, ഡോ. ശ്രീജിത്ത് എന്നിവർ വിജയികൾക്ക്‌ സമ്മാനം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top