23 December Monday

എഫ്എസ്ഇടിഒ യുദ്ധവിരുദ്ധ കൂട്ടായ്‌മ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ നടന്ന കൂട്ടായ്‌മ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വി പ്രഫുൽ 
ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
ഇസ്രായേലിന്റെ യുദ്ധ വെറിക്കെതിരെ "മാനവികതയുടെ സന്ദേശം, സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ജനാധിപത്യ പ്രതിരോധം തീർക്കാം' എന്ന മുദ്രാവാക്യമുയർത്തി എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും ജില്ലാ –-താലൂക്ക് കേന്ദ്രങ്ങളിൽ യുദ്ധവിരുദ്ധ കൂട്ടായ്‌മകൾ സംഘടിപ്പിച്ചു. തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ നടന്ന കൂട്ടായ്‌മ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വി പ്രഫുൽ ഉദ്ഘാടനം ചെയ്‌തു. കെഎസ്ടിഎ ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗം കെ ബി ഫെർഡി അധ്യക്ഷനായി. എഫ്എസ്ഇടിഒ  ജില്ലാ സെക്രട്ടറി ഇ  നന്ദകുമാർ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിറ്റംഗം പി അജിത എന്നിവർ സംസാരിച്ചു.
വടക്കാഞ്ചേരിയിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി വരദൻ, ഇരിങ്ങാലക്കുടയിൽ കെജിഒഎ ജില്ലാ ട്രഷറർ രഹന പി ആനന്ദ്, ചാലക്കുടിയിൽ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം പി സി സിജി, കുന്നംകുളത്ത് എഫ്എസ്ഇടിഒ  ജില്ലാ പ്രസിഡന്റ്‌ സാജൻ ഇഗ്നേഷ്യസ്, കൊടുങ്ങല്ലൂരിൽ എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ ഒ പി ബിജോയ്, ചാവക്കാട് എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ വി വിമോദ് എന്നിവർ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top