22 November Friday

വിയ്യൂർ സബ്‌സ്‌റ്റേഷൻ ആധുനികവൽക്കരണം 
21 കോടിയുടെ പദ്ധതി

സി എ പ്രേമചന്ദ്രൻUpdated: Tuesday Oct 8, 2024

നവീകരിക്കുന്ന വിയ്യൂർ സബ്‌സ്‌റ്റേഷൻ

തൃശൂർ
ആധുനിക സംവിധാനങ്ങളോടെ വിയ്യൂർ 110 കെവി സബ്‌സ്‌റ്റേഷൻ പുനർനിർമാണത്തിന്‌ തുടക്കമായി.  കെഎസ്‌ഇബിയുടെ സ്വന്തം ഫണ്ട്‌    21 കോടി  ഉപയോഗിച്ച്‌  റീബിൽഡിങ് ആൻഡ്  മോഡേണൈസേഷൻ   ഓഫ്‌  110 കെ വി  വിയ്യൂർ സബ്‌സ്റ്റേഷൻ പദ്ധതിയിലാണ്‌ പുനർനിർമാണം. സബ്‌സ്‌റ്റേഷൻ പ്രവർത്തനങ്ങൾക്കും വൈദ്യുതി പ്രവാഹത്തിനും തടസ്സമില്ലാതെ നാലു ഘട്ടങ്ങളിലായാണ്‌  പദ്ധതി   നടപ്പാക്കുന്നത്‌.  
     കംപ്യൂട്ടറൈസേഷനിലൂടെ   ഓട്ടോമേഷൻ സംവിധാനം കൊണ്ടുവരും.  ഇതോടെ വൈദ്യുതി തടസ്സമില്ലാതെ  ലൈനുകൾ മാറ്റി നൽകാനാവും. നിർമാണം പൂർത്തിയാകുന്നതോടെ തൃശൂരും പരിസര പ്രദേശങ്ങളിലും തടസ്സമില്ലാതെ വൈദ്യുതി പ്രവഹിക്കും. 
 വിയ്യൂർ സബ്‌സ്‌റ്റേഷനിൽ  12.5 എംവിഎ ട്രാൻസ്‌ഫോർമറുകൾ മാറ്റി  20 എംവിഎ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കും.  പാനലുകളും മാറ്റും. 110 സിംഗിൾ ബസ്‌ അറേഞ്ച്‌മെന്റിന്‌ പകരം ഡബിൾ ബസ്‌ അറേഞ്ച്‌മെന്റാക്കും.  
നിലവിൽ മാടക്കത്തറയിൽ നിന്നാണ്‌ വിയ്യൂരിലേക്ക്‌ വൈദ്യുതി എത്തിക്കുന്നത്‌. 
 വിയ്യൂരിൽ നിന്നാണ് കോർപറേഷൻ വൈദ്യുതി വിഭാഗത്തിലേക്ക്‌ നൽകുന്നത്‌. കണ്ടശാംകടവ്‌, പുല്ലഴി, പറപ്പൂർ, പൂമല തുടങ്ങിയ ഭാഗങ്ങളിലേക്കും വിയ്യൂരിൽ  നിന്നാണ്‌ വൈദ്യുതി പോകുന്നത്‌.     തൃശൂരിന്റെ ഹൃദയഭാഗത്ത്‌  സ്ഥിതിചെയ്യുന്ന ഈ സബ്‌സ്‌റ്റേഷൻ നേരത്തേ  66 കെ വിയായിരുന്നു.   പിന്നീടാണ്‌   110 കെവിയാക്കി ഉയർത്തിയത്‌.  ഘട്ടംഘട്ടമായി ഉയർത്തിയതിനാൽ പരിമിതികളുണ്ടായി. ഇതിന്‌ മാറ്റം വരുത്തി   വിയ്യൂരിൽ പൂർണതോതിൽ ആധുനികവൽക്കരണം  നടപ്പാക്കുകയാണ്‌.  
വൈദ്യുതി ഉൽപ്പദാന–- വിതരണ മേഖലകൾ ശക്തിപ്പെടുത്താനും  ആധുനികവല്‍ക്കരിക്കാനും    എൽഡിഎഫ്‌ സർക്കാർ നൂതന പദ്ധതികളാണ്‌  ആവിഷ്‌കരിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top