22 November Friday

വീട്ടിൽ സമാധാനത്തിന് ഗൃഹനാഥൻ 
ശ്രമിക്കണം: മനുഷ്യാവകാശ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024
തൃശൂർ
വീട്ടിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ ​ഗൃഹനാഥൻ ശ്രമിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കൊടകര സ്വദേശിയായ  ഗൃഹനാഥനെ ഭാര്യയും മക്കളും സംരക്ഷിക്കുന്നില്ലെന്ന പരാതിയിലാണ് കമീഷൻ അംഗം വി കെ ബീനാകുമാരിയുടെ നിരീക്ഷണം. കൊടകര എസ്എച്ച്ഒയിൽ നിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരൻ ഭാര്യയും മക്കളുമായി വഴക്ക് പതിവാണെന്നും  ജൂലൈ 15ന് വഴക്കുണ്ടായെന്നും ഭാര്യയുടെ തലയിൽ മുറിവുണ്ടായെന്നും  പൊലീസ് റിപ്പോർട്ടിൽ പറയുന്നു.  റിപ്പോർട്ടിന്റെ അടിസഥാനത്തിൽ കമീഷൻ കേസ് തീർപ്പാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top