23 December Monday

സംസ്ഥാന പിടിഎ അവാർഡ് 
മതിലകം സെന്റ്‌ ജോസഫ്സ് സ്കൂളിന്

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

 

കൊടുങ്ങല്ലൂർ
മികച്ച പിടിഎയ്‌ക്കുള്ള സംസ്ഥാന പിടിഎ അവാർഡ് മതിലകം സെന്റ്‌ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്. ഹൈടെക് അടുക്കള, പ്രൈമറി കുട്ടികൾക്കുള്ള ഹൈടെക് ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഓട്ടോമാറ്റിക് ഫ്ലഷ് ഔട്ട് സിസ്റ്റം, സഫലം പദ്ധതിയിലൂടെ എഴുത്തുകാരെ വാർത്തെടുക്കൽ, കുട്ടികളുടെ രചനാ പുസ്തകം, ശാസ്ത്ര ക്യാമ്പുകൾ, പഠന പാഠ്യേതര മേഖലകളിലെ മികവിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, 
     ബാല കർഷക അവാർഡുകൾ, കാരുണ്യ നിധിയിലൂടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ കഴിഞ്ഞവർഷം പിടിഎ നടത്തി. 
പിടിഎ പ്രസിഡന്റ്‌ കെ വൈ അസീസ്, പ്രധാനാധ്യാപകൻ വി കെ മുജീബ് റഹ്മാൻ, എ പി ലാലി, ജിഷ വിനോദ്, റഹിയാനത്ത് അൻസാരി എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. മാനേജർ ഫാ. ഷൈജൻ കളത്തിൽ പിടിഎ അംഗങ്ങളെ അനുമോദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top