22 December Sunday

തെരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ച്‌ പി വി അൻവർ

സ്വന്തം ലേഖകൻUpdated: Friday Nov 8, 2024
ചേലക്കര
ചേലക്കരയിൽ തെരഞ്ഞെടുപ്പ്‌ പെരുമാറ്റ ചട്ടം ലംഘിച്ച്‌ പി വി അൻവർ എംഎൽഎ. വോട്ടർമാരെ സ്വാധീനിക്കാനായി നിരന്തരം  സാമ്പത്തിക വാഗ്‌ദാനങ്ങൾ നൽകിയാണ്‌ അൻവർ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിക്കുന്നത്‌. ചേലക്കര മണ്ഡലത്തിൽ 1000 പേർക്ക്‌ വീടുകൾ വച്ച്‌ നൽകുമെന്നും ഇതിനായുള്ള അപേക്ഷ ഫോമുകൾ ഡിഎംകെ ഓഫീസുകളിൽ നിന്ന്‌ ലഭിക്കുമെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അപേക്ഷകൾ പ്രദേശത്തെ ക്ഷേത്രകമ്മിറ്റികൾ, മുസ്ലിം–- ക്രിസ്ത്യൻ പള്ളി കമ്മിറ്റികളുടെ ശുപാർശകൾ സഹിതം നൽകണമെന്നാണ്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. വോട്ടിനായി മതത്തെക്കൂടി ദുരുപയോഗം ചെയ്യാനുള്ള നീക്കമാണ്‌ പി വി അൻവർ നടത്തുന്നത്‌. 
     സാമ്പത്തിക ബുദ്ധിമുട്ട്‌ നേരിടുന്നവരെ സഹായിക്കാൻ എന്ന പേരിൽ സ്ഥലം വിൽപ്പന നടത്തി സഹായിക്കും, പലിശരഹിത വായ്‌പ സംവിധാനം ഒരുക്കും തുടങ്ങി സമാന്തര ബാങ്കിങ്‌ സംവിധാനം ഒരുക്കുമെന്ന തരത്തിലുമാണ്‌ പ്രഖ്യാപനം. സർക്കാർ നടപ്പാക്കുന്ന കുടിവെള്ള പദ്ധതികൾക്ക്‌ ബദൽ നടത്തുമെന്ന അപ്രായോഗിക പ്രഖ്യാപനങ്ങളും നടത്തി. കഴിഞ്ഞ ദിവസം ചേലക്കര ആശുപത്രിയിൽ അതിക്രമിച്ച്‌ കയറി പ്രശ്‌നങ്ങൾ സൃഷ്ടിച്ചതിനു പിന്നാലെ 10 ഡയാലിസിസ്‌ മെഷീനുകൾ നൽകുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top