26 December Thursday

ചരിത്രമെഴുതി; അമ്മയോട്‌ പറഞ്ഞ കഥകൾ

സ്വന്തം ലേഖകൻUpdated: Friday Nov 8, 2024

പാർവതിയും മെയ് സിതാരയും

കൊടകര
ഒരു കുഞ്ഞ്‌ അമ്മയോട്‌ പറഞ്ഞ കഥകൾ ബുക്കായി മാറുക. അതിലൊരു കഥ സംസ്ഥാനത്തെ മൂന്നാം ക്ലാസ്‌ വിദ്യാർഥികൾക്ക്‌ പഠനവിഷയമാവുക. താൻ പറഞ്ഞ കഥ അടുത്ത കൊല്ലം പഠിക്കാൻ സാധിക്കുക. സ്വപ്‌നസമാനമായ നേട്ടങ്ങൾക്കൊപ്പം വിദ്യാഭ്യാസ ചരിത്രത്തിൽ ഇടംനേടി ഏഴ്‌ വയസ്സുകാരി മെയ് സിതാര. 
കുട്ടിക്കാലംമുതൽ കഥ പറയാൻ മിടുക്കിയായ മകൾ പലപ്പോഴും വാമൊഴിയായി പറയുന്ന  കഥകൾ അമ്മ പാർവതി കുറിച്ചുവയ്‌ക്കുമായിരുന്നു. ഇത്‌  ‘സുട്ടു പറഞ്ഞ കഥകൾ ' എന്ന പേരിൽ മെയ് സിതാര ഒന്നാം ക്ലാസ് വിദ്യാർഥിയായിരിക്കെ പ്രസിദ്ധീകരിച്ചു. ഇതിലെ ‘പൂമ്പാറ്റുമ്മ' യെന്ന കഥയാണ്‌ വിദ്യാഭ്യാസ വകുപ്പ് ഈ വർഷത്തെ മൂന്നാം ക്ലാസ് വിദ്യാർഥികൾക്കുള്ള  മലയാളം കേരള പാഠാവലി ഭാഗം രണ്ടിൽ ഉൾപ്പെടുത്തിയത്‌. അതുവഴി മൂന്നാം ക്ലാസുകാർ രണ്ടാം ക്ലാസുകാരിയുടെ കഥ പഠിക്കും.  അടുത്ത വർഷം താൻ പറഞ്ഞ കഥ പഠിക്കാൻ മെയ് സിതാരയുമുണ്ടാവും. ഓണം കഴിഞ്ഞ ഉടൻ സ്‌കൂളുകളിൽ പാഠപുസ്‌തകം എത്തിയെങ്കിലും മെയ് സിതാരയുടെ കഥ അതിൽ ഉള്ള കാര്യം ഇപ്പോഴാണ് അധ്യാപകരുടെപോലും ശ്രദ്ധയിൽപ്പെടുന്നത്.
     കൊടകര ജി എൽപി സ്കൂളിൽ രണ്ടാം ക്ലാസ്‌  വിദ്യാർഥിയായ മെയ് സിതാര കാവനാടാണ് താമസം.  കഴിഞ്ഞ വർഷം മികച്ച സൗണ്ട് എൻജിനിയർക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ അജയൻ അടാട്ടാണ്‌ അച്ഛൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top