22 December Sunday

ചട്ട ലംഘനം: 
എൽഡിഎഫ്‌ 
പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024
ചേലക്കര
പി വി അൻവർ എംഎൽഎയുടെ തെരഞ്ഞെടുപ്പ്‌ പെരുമാറ്റ ചട്ടലംഘനത്തിനെതിരെ  എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി സെക്രട്ടറി എ സി മൊയ്‌തീൻ എംഎൽഎ പരാതി നൽകി. വോട്ടർമാരെ സ്വാധീനിക്കാനായി നിരന്തരം സാമ്പത്തിക വാഗ്‌ദാനങ്ങൾ നൽകുന്നത്‌ ശ്രദ്ധയിൽപ്പെടുത്തിയാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷണർക്ക്‌ പരാതി നൽകിയത്‌. 
കഴിഞ്ഞ ദിവസം ചേലക്കര താലൂക്ക്‌ ആശുപത്രിയിൽ അതിക്രമിച്ച്‌ കയറി പ്രശ്‌നങ്ങൾ സൃഷ്ടിച്ചും ചട്ട ലംഘനം നടത്തിയിരുന്നു.  പിന്നാലെയാണ്‌ വെള്ളിയാഴ്‌ച വാർത്താസമ്മേളനം നടത്തി സാമ്പത്തിക വാഗ്‌ദാനം നടത്തിയത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top