ചേലക്കര
തൃശൂർ പാലർമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിജയം കോൺഗ്രസിന്റെ സംഭാവനയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ പ്രചാരണാർഥം പൈങ്കുളം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാഫി വടകരയിൽ മത്സരിച്ചതും മുരളീധരനെ തൃശൂരിൽ കൊണ്ടുവന്നതും ബിജെപി–- കോൺഗ്രസ് ഡീലിന്റെ ഭാഗമായാണ്. മുമ്പ് നേമത്ത് ഉണ്ടായത് പോലെയുള്ള ഡീലാണ് തൃശൂരിലും നടന്നത്. ഇടതുപക്ഷത്തിന്റെ പ്രധാന ശത്രു ബിജെപിയാണ്. പക്ഷേ തെരഞ്ഞെടുപ്പിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..