പുഴയ്ക്കൽ
പറപ്പൂർ മുള്ളൂര്‍ കായല്‍ റോഡില്‍ കാര്‍ പാടത്തേക്ക് മറിഞ്ഞ് അപകടം. ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബംഗളൂരൂ സ്വദേശികളായ അഞ്ച് യുവാക്കൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. പൂർണമായും കൈവരി സ്ഥാപിക്കാത്ത മുള്ളൂര്‍ കായല്‍ റോഡില്‍ വാഹനാപകടങ്ങൾ പതിവാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ബൈക്ക് യാത്രികന് റോഡരികിലെ തോട്ടിലേക്ക് വീണ് പരിക്കേറ്റിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..