തിരുവില്വാമല
പാമ്പാടി ഭാരതപ്പുഴയിൽ ജനുവരി 11, 12 തീയതികളിൽ നടക്കുന്ന മൂന്നാം കുംഭമേളയുടെ ഭാഗമായി നെഹ്റു കോളേജിൽ ചേർന്ന് യോഗത്തിൽ 108 അംഗ സ്വാഗതസംഘം രൂപീകരിച്ചു. അഖിലഭാരത നാരായണീയ മഹോത്സവ സമിതി സംസ്ഥാന ജോ. സെക്രട്ടറി എ സി ചെന്താമരാക്ഷൻ ഉദ്ഘാടനം ചെയ്തു. ബ്രഹ്മാനന്ദ സരസ്വതി അധ്യക്ഷനായി. വി കെ സോമസുന്ദരൻ മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികൾ: പി ടി നരേന്ദ്രമേനോൻ (ചെയർമാൻ), സത്യനാരായണൻ (വെെസ് ചെയർമാൻ), എ സി ചെന്താമരാക്ഷൻ (ജന. കൺവീനർ), എ ബി അച്ചുതൻകുട്ടി (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..