19 December Thursday

സിപിഐ എം ചേലക്കര ഏരിയ സമ്മേളനത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2024

സിപിഐ എം ചേലക്കര ഏരിയ സമ്മേളനം എ പപ്പേട്ടൻ നഗറിൽ കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

എ പപ്പേട്ടൻ  നഗർ 
(ചേലക്കര അനില ഓഡിറ്റോറിയം)
സിപിഐ എം ചേലക്കര ഏരിയ സമ്മേളനത്തിന്‌ ഉജ്വല തുടക്കം. എ പപ്പേട്ടൻ  നഗറിൽ വി എം കൃഷ്ണകുമാർ പതാക ഉയർത്തി.   കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി എ ബാബു താൽക്കാലിക അധ്യക്ഷനായി. കെ പി ഉമാശങ്കർ രക്തസാക്ഷി പ്രമേയവും ടി ഗോകുലൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ നന്ദകുമാർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. 
സംഘാടക സമിതി ചെയർമാൻ  ടി എൻ പ്രഭാകരൻ സ്വാഗതം പറഞ്ഞു. പി എ ബാബു, കെ നന്ദകുമാർ, പി പ്രശാന്തി, സി ഗോപദാസ് എന്നിവരടങ്ങിയ പ്രസീഡിയം  സമ്മേളനം നിയന്ത്രിക്കുന്നു.  സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്‌തീൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ്, സേവ്യർ ചിറ്റിലപ്പിള്ളി, കെ വി നഫീസ എന്നിവർ പങ്കെടുക്കുന്നു. എട്ട്‌ ലോക്കലുകളിൽനിന്നായി  ഏരിയ കമ്മിറ്റി അംഗങ്ങളടക്കം 139 പ്രതിനിധികൾ പങ്കെടുക്കുന്നു. പ്രവർത്തന, സംഘടനാ റിപ്പോർട്ടിൽ പൊതുചർച്ച ആരംഭിച്ചു. ഞായറാഴ്‌ചയും ചർച്ച തുടരും. മറുപടി,  ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരണം,  ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പ്‌ എന്നിവ പൂർത്തിയാക്കി സമ്മേളനം സമാപിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top