23 December Monday

സ്വാതന്ത്ര്യ ദിനാഘോഷം: 
ഒരുക്കങ്ങൾ വിലയിരുത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024
തൃശൂർ
ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് 15ന് രാവിലെ ഒമ്പതിന് തേക്കിൻക്കാട് മൈതാനം വിദ്യാർഥി കോർണറിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു  ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കുന്നതോടെ തുടക്കമാകും.   പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പൊലീസ്, എൻസിസി, തുടങ്ങിയ വിവിധ വിഭാഗങ്ങൾ പരേഡിൽ അണിനിരക്കും.  സിവിൽ സ്റ്റേഷനിലും മറ്റ് ഓഫീസുകളിലും സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. പൂർണമായും ഹരിതചട്ടം പാലിച്ചാകും പരിപാടികൾ.
എഡിഎം ടി മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന സ്വാതന്ത്ര്യദിനാഘോഷ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിൽ നിർവഹണ ഉദ്യോഗസ്ഥർ ഒരുക്കങ്ങൾ വിശദീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top