23 December Monday

ജില്ലാ റെസ്--ലിങ് ചാമ്പ്യന്‍ഷിപ് നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

തൃപ്രയാർ ടിഎസ്ജിഎ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ റെസ്--ലിങ് ചാമ്പ്യൻഷിപ്പിൽ നിന്നും

തൃശൂർ 
ജില്ല റെസ്‌ലിങ് അസോസിയേഷനും നാട്ടിക എസ്എൻ ട്രസ്റ്റ് എച്ച്എസ്എസും ചേർന്ന് ജില്ലാ റെസ്--ലിങ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. 15 ക്ലബുകളിൽ നിന്നായി 400 മത്സരാർഥികൾ പങ്കെടുത്തു. സി സി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ റസ്ലിങ് അസോസിയേഷൻ പ്രസിഡന്റ് പി എൻ സുചിന്ദ് അധ്യക്ഷനായി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ,  കെ രാധാകൃഷ്ണൻ,  ധനഞ്ജയൻ മച്ചിങ്ങൽ എന്നിവർ മുഖ്യാതിഥികളായി. ബബിൽ നാഥ്,  പി കെ പ്രസന്നൻ,  ഗ്രീഷ്മ സുഗിലെഷ്, സി എസ് മണികണ്ഠൻ, സുരേഷ് ഒറ്റാലി, അഡ്വ. സി ഡി ജോഫി, സി ജി അജിത് കുമാർ, ജി എസ് ബി ജയാബീനി തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top