17 September Tuesday

ജില്ലയിലെ ആദ്യ ബോട്ട് ജെട്ടി കയ്പമംഗലത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

ദേശീയജലപാത വികസനത്തിന്റെ ഭാഗമായി ജില്ലയിലെ ആദ്യ 'ബോട്ട് ജെട്ടി നിർമാണം നടക്കുന്ന തീവണ്ടി കടവ് ഇ ടി ടൈസൺ എംഎൽഎ സന്ദർശിക്കുന്നു

 കൊടുങ്ങല്ലൂർ

ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി ജില്ലയിലെ ആദ്യ ബോട്ട് ജെട്ടി നിർമാണം കയ്പമംഗലം കനോലി കനാലിന്റെ തീരത്ത് തുടങ്ങി. കയ്പമംഗലം-, പെരിഞ്ഞനം പഞ്ചായത്തുകളുടെ അതിർത്തിയിൽ കനോലി കനാലിന്റെ പഴയ തീവണ്ടി കടവിലാണ് ബോട്ട് ജെട്ടി നിർമിക്കുന്നത്. മുമ്പ്‌ കോട്ടപ്പുറം, കണ്ടശാങ്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ചരക്കുക്കൾ കടത്തിയിരുന്നത്‌ ഈ കടവ് വഴിയാണ്. 
   പദ്ധതിയുടെ ഭാഗമായി ജില്ലയിൽ തൃപ്രയാർ, ഏനാമാവ്, കയ്പമംഗലം എന്നിവിടങ്ങളിലായി മൂന്ന് ബോട്ട് ജെട്ടികളാണ് നിർമിക്കുന്നത്. 15 മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ള ബോട്ട് ജെട്ടിയും ഇതോട് ചേർന്ന് 40 മീറ്റർ  നീളത്തിൽ സംരക്ഷണ ഭിത്തിയും നിർമിക്കും. 90 ലക്ഷം രൂപയാണ് പദ്ധതി തുക.  ഇറിഗേഷൻ വകുപ്പിനാണ് നിർമാണ ചുമതല. ആറ് മാസത്തിനുളളിൽ നിർമാണം പൂർത്തിയാക്കുമെന്ന് സ്ഥലം സന്ദർശിച്ച  ഇ ടി ടൈസൺ എംഎൽഎ പറഞ്ഞു. 
പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭന രവി, വിനീത മോഹൻദാസ്, മറ്റു ജനപ്രതിനിധികൾ, തൃശൂർ അഡീ. ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സുമേഷ് കുമാർ, അസി. എൻജിനീയർ കെ എം സ്മിജ, കോൺട്രാക്റ്റർ ഷബീബ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top