22 December Sunday

വയനാടിനായി കർഷക സംഘം 
ജില്ലാ കമ്മിറ്റി 9.40 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

വയനാടിനെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കർഷക സംഘം ജില്ലാ കമ്മിറ്റി സ്വരൂപിച്ച തുക കർഷക സംഘം ജില്ലാ സെക്രട്ടറി എ എസ് കുട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ വി സജുവിൽ നിന്നും ഏറ്റുവാങ്ങുന്നു

 

തൃശൂർ
വയനാടിനെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കർഷക സംഘം ജില്ലാ കമ്മിറ്റി 9,40,000 രൂപ സംഭാവന നൽകി. യൂണിറ്റ്‌, വില്ലേജ്, ഏരിയാ കമ്മിറ്റി അംഗങ്ങളിൽ നിന്ന്‌ സമാഹരിച്ച തുക കർഷക സംഘം  ജില്ലാ സെക്രട്ടറി എ എസ് കുട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ വി സജുവിൽ നിന്നും ഏറ്റുവാങ്ങി.  ജില്ലാ ജോയിന്റ്‌ സെക്രട്ടറി സെബി ജോസഫ് പെല്ലിശേരി, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഗീതാ ഗോപി, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി ജി ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top