23 December Monday

പായസ ചലഞ്ച്

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024
കയ്പമംഗലം
തണൽ വനിതാ സൗഹൃദ വേദി  പായസ ചലഞ്ച് സംഘടിപ്പിച്ചു. വയനാട് ദുരിത ബാധിതർക്ക് സഹായം എത്തിക്കുന്നതിനായാണ് പരിപാടി  സംഘടിപ്പിച്ചത്. പായസ ചലഞ്ചിലൂടെ സമാഹരിച്ച തുക  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 
കാളമുറി സഹകരണ ബാങ്കിന് സമീപം നടന്ന ചടങ്ങിൽ ഇ ടി ടൈസൺ എം എൽഎ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ഏറ്റുവാങ്ങി.  തണൽ വനിതാ സൗഹൃദ വേദി സെക്രട്ടറി ഷക്കീല ജമാൽ അധ്യക്ഷയായി.  മികച്ച സാമൂഹ്യ പ്രവർത്തകരെ എംഎൽഎ ആദരിച്ചു.  മോട്ടിവേഷനൽ സ്പീക്കർ സുലൈമാൻ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ പ്രജീന റഫീഖ്, ദേവിക ദാസൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top