23 December Monday

ജില്ലയിൽ 153 വാർഡ്‌ കൂടി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024
തൃശൂർ
ത്രിതല പഞ്ചായത്തിൽ വാർഡുകൾ പുനഃക്രമീകരിച്ചതോടെ ജില്ലയിൽ വർധിച്ചത്‌ 153 വാർഡുകൾ. 86 പഞ്ചായത്തുകളിലായി 132 വാർഡുകൾ കൂടി. ജില്ലാ പഞ്ചായത്തിൽ ഒരു ഡിവിഷനും 16 ബ്ലോക്ക്‌ പഞ്ചായത്തുകളിലായി 20 ഡിവിഷനും കൂടി. പഞ്ചായത്തിൽ 1469 വാർഡുകൾ 1601 ആയി. വനിതാ  സംവരണ വാർഡുകൾ 816. പട്ടികജാതി സംവരണ വാർഡ്‌ 180 ആയി. 93 വാർഡ്‌ പട്ടികജാതി വനിതാ സംവരണമാണ്‌. മൂന്ന്‌ വാർഡ്‌ പട്ടികവർഗ സംവരണമാണ്‌. അതിരപ്പിള്ളിയിൽ രണ്ടും പാണഞ്ചേരിയിൽ ഒന്നും. അതിരിപ്പിള്ളി വാർഡ്‌ പട്ടികവർഗ വനിതാ സംവരണമാണ്‌. 
16 ബ്ലോക്ക്‌ പഞ്ചായത്തുകളിലായി 211 ഡിവിഷനുണ്ടായിരുന്നു. ഇത്‌ 231 ആയി. 116 ഡിവിഷൻ വനിതാ സംവരണമാണ്‌. 28 പട്ടികജാതികാർക്കാണ്‌. 12 പട്ടികജാതി വനിതകൾക്കുള്ളതാണ്‌. ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും പട്ടികവർഗ സംവരണമില്ല. 
ജില്ലാ പഞ്ചായത്തിൽ ഒരു ഡിവിഷൻ വർധിച്ച്‌ 30 ആയി. 15 സീറ്റ്‌ വനിതകൾക്കാണ്‌. മൂന്ന്‌ ഡിവിഷൻ പട്ടികജാതി സംവരണം. ഇതിൽ രണ്ടും വനിതകളാണ്‌. ഇതോടെ ജില്ലയിൽ ത്രിതല പഞ്ചായത്തുകളിലെ ആകെ വാർഡുകളുടെ എണ്ണം 1862 ആയി. സ്‌ത്രീ സംവരണ വാർഡുകൾ 947. പട്ടികജാതി സംവരണം 211.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top