17 September Tuesday

കറവപ്പശു വിതരണ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

മേലൂര്‍ ക്ഷീരോൽപ്പാദക സഹകരണ സംഘം നടപ്പാക്കുന്ന കറവപ്പശു വിതരണ പദ്ധതി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി
മേലൂർ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ  നടപ്പിലാക്കുന്ന കറവപ്പശു വിതരണ പദ്ധതി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ 10 കറവ പ്പശുക്കളെയാണ് വിതരണം ചെയ്തത്. 
നിറ്റ ജലാറ്റിൻ ഇന്ത്യാ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സനീഷ്‌കുമാർ ജോസഫ് എംഎൽഎ അധ്യക്ഷനായി. കെസിഎംഎംഎഫ് ചെയർമാൻ കെ എസ് മണി മുഖ്യപ്രഭാഷണം നടത്തി. 
സൗജന്യ കാലിത്തീറ്റയുടെ വിതരണോദ്ഘാടനം കേരള ഫീഡ്‌സ് ചെയർമാൻ കെ ശ്രീകുമാർ നിർവഹിച്ചു. മേലൂർ  സഹകരണ ബാങ്ക് പ്രസിഡന്റ് ഇ കെ കൃഷ്ണൻ പലിശരഹിത വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. 
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ വീണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക കൈമാറി. മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം എസ് സുനിത, നിറ്റാ ജലാറ്റിൻ മാനേജിങ് ഡയറക്ടർ പ്രവീൺ വെങ്കിട്ടരമണൻ, ക്ഷീരോൽപ്പാദക സംഘം പ്രസിഡന്റ് വി ഡി തോമസ്, ലീല സുബ്രഹ്മണ്യൻ, വനജ ദിവാകരൻ, പോളി പുളിക്കൻ, സതി ബാബു, പി എ സാബു, പി എഫ് സെബിൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top