തൃശൂർ
കലിക്കറ്റ് സർവകലാശാലയിലെ കോളേജുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് എസ്‌എഫ്‌ഐ. നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ തന്നെ പ്രധാന കോളേജുകളിലെല്ലാം എസ്എഫ്ഐ വലിയ മുന്നേറ്റം നടത്തി. മൂന്നിടത്ത് മുഴുവൻ സീറ്റിലും വിജയിച്ചു. എട്ട് കോളേജുകളിൽ ഭൂരിപക്ഷം സീറ്റിലും എതിരില്ലാതെ യൂണിയൻ സ്വന്തമാക്കി. ‘പെരുംനുണകൾക്കെതിരെ സമരമാവുക’ എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്എഫ്ഐ വ്യാഴാഴ്‌ച നടക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ, എംഡി കോളേജ് പഴഞ്ഞി, മുളങ്കുന്നത്തുകാവ് കില കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും വിജയിച്ചു. വലപ്പാട് ഐഎച്ച്‌ആർഡിയിൽ ചെയർമാൻ ഒഴികെ മുഴുവൻ സീറ്റിലും വിജയിച്ചു. ചേലക്കര ആർട്സ് കോളേജിൽ15ൽ 12 സീറ്റ്, കുറ്റൂർ ഷേൺസ്റ്റാറ്റ് കോളേജിൽ 13സീറ്റിൽ 12സീറ്റ്, എറിയാട് ഐഎച്ച്‌ആർഡിയിൽ 12ൽ എട്ട് സീറ്റ്, വഴക്കുംപാറ എസ്എൻ കോളേജിൽ 24ൽ 19സീറ്റ് എന്നിവയിലും എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കേരളവർമ കോളേജിൽ മാഗസിൻ എഡിറ്റർ, ആറ് അസോസിയേഷൻ, കുട്ടനെല്ലൂർ കോളേജിൽ ജനറൽ ക്യാപ്റ്റൻ ,രണ്ട് അസോസിയേഷൻ, തൃശൂർ ലോ കോളേജിൽ രണ്ട് സീറ്റ്, പനമ്പിള്ളി കോളേജിൽ അഞ്ച് സീറ്റ്, ഒല്ലൂർ കോളേജിൽ രണ്ട് സീറ്റ്, സെന്റ് അലോഷ്യസ് കോളേജിൽ 61 ക്ലാസ് റെപ്പ് എന്നിവയിലും എതിരില്ലാതെ വിജയിച്ചു.
കുപ്രചാരണങ്ങൾക്കിടയിലും വിദ്യാർഥി മനസ്സുകളിലെ എസ്‌എഫ്‌ഐയുടെ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുന്നതാണ് തെരഞ്ഞെടുപ്പിന് മുമ്പേ നേടിയ വിജയം. പോളിടെക്നിക് തെരഞ്ഞെടുപ്പിലും ജില്ലയിൽ ഏഴിൽ ആറ് കോളേജിൽ എസ്എഫ്ഐ വിജയിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..