22 December Sunday

കെ കെ മാമക്കുട്ടി 
അനുസ്‌മരണം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024
തൃശൂർ
സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന കെ കെ മാമക്കുട്ടിയുടെ എട്ടാം ചരമവാർഷികം വ്യാഴാഴ്‌ച ജില്ലയിൽ സമുചിതമായി ആചരിക്കും. സിപിഐ എം  നേതൃത്വത്തിൽ മുഴുവൻ ബ്രാഞ്ചുകളിലും പാർടി ഓഫീസുകളിലും  പ്രഭാതഭേരിയും പതാക ഉയർത്തലും സംഘടിപ്പിക്കും. പാർടി ഓഫീസുകൾ കൊടി തോരണങ്ങൾ കൊണ്ട്‌ അലങ്കരിക്കും. രാവിലെ 8.30ന് സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എം എം വർഗീസ്‌  പതാക ഉയർത്തും. പാർടി സംസ്ഥാന, ജില്ലാ, ഏരിയ, ലോക്കൽ കമ്മിറ്റിയംഗങ്ങളും ജനപ്രതിനിധികളും വിവിധ ബ്രാഞ്ച്‌ കേന്ദ്രങ്ങളിൽ പതാക ഉയർത്തും. 
ദിനാചരണ പരിപാടികളിൽ ജില്ലയിലെ മുഴുവൻ പാർടി പ്രവർത്തകരും അനുഭാവികളും പങ്കാളികളാകണമെന്ന്  ജില്ലാ സെക്രട്ടറി  എം എം വർഗീസ് അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top