തൃശൂർ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ബാനറിൽ വൻ സംഖ്യ പിരിച്ചെടുത്ത് സ്വന്തം പേരിൽ കമ്പനികൾ ഉണ്ടാക്കുന്ന പദ്ധതികൾ തടഞ്ഞ് കോടതി ഉത്തരവിറക്കിയതായി ഗുരുവായൂർ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
30,000 വ്യാപാരികളിൽ നിന്ന് 12 കോടി പിരിച്ചതായാണ് ആരോപണം. തൃശൂർ ഫസ്റ്റ് അഡീഷണൽ മുൻസിഫ് കോടതിയുടെതാണ് ഉത്തരവ്.
വാർത്താ സമ്മേളനത്തിൽ ഗുരുവായൂർ മർച്ചന്റ്‌സ് അസോസിയേഷൻപ്രസിഡന്റ് ടി എൻ മുരളി, റഹ്‌മാൻ തൃത്തല്ലൂർ, കെ രാധാകൃഷ്‌ണൻ, കെ രാമകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..