മുളങ്കുന്നത്തുകാവ്
ആശുപത്രി ജീവനക്കാരുടെ ബൈക്കുകൾ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വാടാനപ്പള്ളി സ്വദേശിയായ ഷഫീഖിനെയാണ് ത്യശൂർ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിലെ സ്റ്റാഫ് പാർക്കിങ്ങിൽ നിന്നാണ് ജീവനക്കാരുടെ സ്കൂട്ടറുകൾ മോഷ്ടിക്കാൻ പ്രതി ശ്രമിച്ചത്. പ്രതിയിൽ നിന്ന് സ്കൂട്ടറുകൾ കുത്തിത്തുറന്ന് സ്റ്റാർട്ട് ചെയ്യുന്നതിനുള്ള സാമഗ്രികൾ കണ്ടെത്തി. ആശുപത്രി ജീവനക്കാരായ ബിന്ദു, രാംകുമാർ എന്നിവരുടെ സഹായത്തോടെയാണ് മോഷ്ടാവിനെ പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഷഫീഖ്. പ്രതിയെ പിടികൂടിയ സംഘത്തിൽ പൊലീസ് ഇൻസ്പെക്ടർ ഷാജു, സബ് ഇൻസ്പെക്ടർ ഷാജി വർഗീസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ജോബി ജോർജ്, മുഹമ്മദ് ഷാഫി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷാജൻ, അമീർഖാൻ, ധനീഷ്, അനിൽകുമാർ സിവിൽ പൊലീസ് ഓഫിസർമാരായ രമേഷ് ചന്ദ്രൻ, ഷാഹിദ്, അനൂപ്, അഖിൽരാജ് എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..