ഗുരുവായൂർ
നടൻ കാളിദാസ് ജയറാമും മോഡലായ താരിണി കലിംഗരായറും വിവാഹിതരായി. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. ചലച്ചിത്ര താരങ്ങളായ ജയറാമിന്റേയും പാർവതിയുടേയും മകനാണ് കാളിദാസ്. നീലഗിരി സ്വദേശിനിയാണ് താരിണി. 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് കിരീടങ്ങൾ ചൂടിയിട്ടുണ്ട്. മന്ത്രി പി എ മുഹമ്മദ് റിയാസ്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗോകുൽ സുരേഷ് , മേജർ രവി എന്നിവരടക്കം നിരവധി പ്രമുഖർ ഗുരുവായൂരിൽ വിവാഹച്ചടങ്ങിനെത്തി. 2023 നവംബറിൽ ചെന്നൈയിലായിരുന്നു വിവാഹനിശ്ചയം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..