23 December Monday

എസ്എസ് കെ - സ്കഫോൾഡ് പദ്ധതി പൂർത്തിയാക്കിയവരുടെ സം​ഗമം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

 തൃശൂർ

സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സ്കഫോൾഡ് പദ്ധതിയിലെ 2022–- 24 വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അനുമോദനയോ​ഗം ശനിയാഴ്‌ച  നടക്കും . രാവിലെ പത്തിന്  തൃശൂർ ഐ എ എസ് ഇ ഹാളിൽ  കോർപറേഷൻ മേയർ എം കെ വർ​ഗീസ് ഉദ്ഘാടനം ചെയ്യും. എസ് എസ് കെ ജില്ലാ കോ–-ഓർഡിനേറ്റർ എൻ ജെ ബിനോയ് അധ്യക്ഷനാകും.
പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഹയർസെക്കൻഡറി,- വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാ​ഗത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി നടപ്പാക്കുന്ന പദ്ധതിയാണ് സ്കഫോൾഡ്. സാമൂഹികവും സാമ്പത്തികവുമായി പിന്തുണ ആവശ്യമുള്ള  അക്കാദമികമായി മികവു പുലർത്തുന്ന കുട്ടികളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top