ചെറുതുരുത്തി
വള്ളത്തോൾ നഗർ റെയിൽവെ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ രാധാകൃഷ്ണൻ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി. പ്ലാറ്റ്ഫോമിന് നീളം വർധിപ്പിക്കുക, അതിനാവശ്യമായ തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചു.
നിലവിൽ അറുപതിലധികം ട്രെയിനുകളാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാതെ മറ്റു ഭാഗങ്ങളിലേക്ക് നേരിട്ട് പോകുന്നത്. ഡിവിഷണൽ റെയിൽവേ മാനേജരുടെ 2012 ലെ റിപ്പോർട്ട് പ്രകാരം പ്ലാറ്റ് ഫോമുകൾ വീതി കൂട്ടികൊണ്ട് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കമെന്ന് നിർദ്ദേശിച്ചിരുന്നു. കേരള കലാമണ്ഡലം ഉൾപ്പെടുന്ന മേഖലയിലെ സ്ഥിരം യാത്രക്കാർക്കും വിദേശികളടക്കമുള്ള വിദ്യാർഥികൾക്കും സ്ഥിരം സന്ദർശകർക്കും വള്ളത്തോൾ നഗറിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് ഏറെ പ്രയോജനമാവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..