22 December Sunday

ഭയപ്പെടേണ്ട സാഹചര്യമില്ല: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

 

തൃശൂർ
ചാവക്കാട് തിരുവത്ര പുതിയറയിൽ പകൽ 3.15 ഓടെ ഭൂമിക്കടിയിൽ നിന്നും പ്രകമ്പനവും വലിയ ശബ്ദവും ഉണ്ടായതിൽ  ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു.  നാഷണൽ സെന്റർ ഫോർ സീസ്മോളജി ഇത് ഭൂമികുലുക്കം ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.  പ്രദേശം തഹസിൽദാരും വില്ലേജ് ഓഫീസറും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ശനിയാഴ്ച ജിയോളജിസ്റ്റ്, ഭൂജല വകുപ്പിലെ ഉദ്യോഗസ്ഥർ  അടങ്ങുന്ന സംഘത്തിനോട് കൂടുതൽ പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top