കുന്നംകുളം
ഗുരു കാരണവന്മാരെ മനസ്സിൽ ധ്യാനിച്ച് എതിരാളിയുടെ നീക്കങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ മനോവീര്യം കെടുത്തുന്ന ഭാവ പ്രകടനങ്ങളോടെ, കവിടി തലയ്‌ക്കു മുകളിൽ ഉയരുന്ന നിമിഷം നിശ്ശബ്ദതയെ പിളർത്തി കളിക്കാരുടെ ശബ്ദം ഉച്ചത്തിൽ മുഴങ്ങും. " വീഴെടാ മോനെ തായം’.
മലയാളക്കരയിൽ പലയിടത്തും അന്യം നിന്നെങ്കിലും
കണ്ടാണശേരിക്കാർക്ക് ഓണമെന്നാൽ തായംകളി കൂടിയാണ്. അത്തത്തിനു മുമ്പേ
ഗ്രാമീണ വായനശാലയുടെയും കലാസമിതിയിയുടെയും തായം കളി തുടങ്ങി. ഉത്രാടം വരെ നീണ്ടുനിൽക്കും. ഓണക്കാലമായാൽ ഇവിടത്തെ സായാഹ്നനങ്ങൾ തായം കളിയുടെ ആവേശത്തിമിർപ്പിലാണ്. ഈ വർഷം വിവിധ ദേശങ്ങളിൽ നിന്നായി 32 ടീമുകൾ പങ്കെടുക്കുന്നു. ഒന്നാം സ്ഥാനം 15,000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 7500 രൂപയും ട്രോഫിയുമാണ് നൽകുന്നത്. പഴയ കാലത്തെ കളികളും ജീവിത രീതികളും മാറി മറിഞ്ഞെങ്കിലുംകണ്ടാണശേരിക്കാർക്ക് ഓണമായാൽ തായംകളി വിട്ടൊരു കളിയില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..