തൃശൂർ
മാള, പുത്തൻചിറ, വേളൂക്കര പഞ്ചായത്തുകളിലെ കൃഷിക്ക് പ്രധാന ആശ്രയമായ കരിങ്ങാച്ചിറ ബണ്ട് ഇനി സ്ഥിരം ഷട്ടറാകും. പുത്തൻചിറ, വേളൂക്കര, മാള പഞ്ചായത്തുകൾ മാള, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് സ്ഥിരം ഷട്ടർ സംവിധാനം നിർമിക്കുക. ഇതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസിനെ മന്ത്രി എം ബി രാജേഷ് ചുമതലപ്പെടുത്തി.
വേലിയേറ്റ സമയത്ത് കായലിൽ നിന്ന് ഉപ്പുവെള്ളം കയറുന്നത് കർഷകർക്കും വൻ നഷ്ടമുണ്ടാക്കുന്നു. കാലം തെറ്റി പെയ്യുന്ന മഴ മൂലം താൽക്കാലിക ബണ്ട് പലപ്രാവശ്യം തുറക്കേണ്ടതും പുനർ നിർമിക്കേണ്ടതുമായ സ്ഥിതിയാണ്. ഇത് പുത്തൻചിറ പഞ്ചായത്തിന് വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് കാണിച്ച് പ്രസിഡന്റ് റോമി ബേബി നൽകിയ പരാതിയിലാണ് നടപടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..