തൃശൂർ
കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന ഓണം വിപണനമേള കലക്ടറേറ്റ് അങ്കണത്തിൽ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് കലക്ടർ അർജുൻ പാണ്ഡ്യന് ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനം ചെയ്‌തു.
ഓണത്തിന് പുതു രുചി പകരാൻ സ്വന്തം ബ്രാൻഡായ ഫ്രഷ് ബൈറ്റ്സിന്റെ ശർക്കരവരട്ടിയും കായ വറുത്തതും ബ്രാൻഡഡ് കറി പൗഡറുകറും മേളയിലുണ്ട്. ജില്ലയിലെ കുടുംബശ്രീയുടെ വിവിധ യൂണിറ്റുകളിൽ നിന്നായി വിളവെടുത്ത പച്ചക്കറികളും കുടുംബശ്രീ യൂണിറ്റുകളുടെ കുത്താമ്പുള്ളി കൈത്തറി ഉൽപ്പന്നങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, വിവിധതരം ചിപ്‌സുകൾ, അച്ചാറുകൾ, സ്‌ക്വാഷുകൾ, കൊണ്ടാട്ടങ്ങൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ആഭരണങ്ങളും കരകൗശല വസ്തുക്കൾ, സ്‌നാക്സുകൾ അടങ്ങിയിട്ടുള്ള വിവിധ കൗണ്ടറുകളും ഉൾപ്പെടുത്തിയാണ് ഓണവിപണി ആരംഭിച്ചത്.
കുടുംബശ്രീ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ കെ രാധാകൃഷ്ണൻ , എ സിജുകുമാർ, ജില്ലാ പ്രോഗ്രാം മാനേജർമാരായ ശോഭു നാരായണൻ, വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. 13 വരെയാണ് ഓണം വിപണന മേള.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..