22 November Friday

പരാതി പരിഹാരം അതിവേഗം

സ്വന്തം ലേഖകൻUpdated: Tuesday Sep 10, 2024

തദ്ദേശ അദാലത്തിനെത്തിയവർ

തൃശൂർ
പരാതിയും ആശങ്കകളും സങ്കടങ്ങളുമായി എത്തിവരെയെല്ലാം സസൂക്ഷ്‌മം കേട്ട്‌ സർക്കാരിന്റെ കരുതൽ. ഏറെ കാലമായി അവരെ അലട്ടിയിരുന്ന പ്രശ്‌നങ്ങളുടെ ഭാരം ഇറക്കിവച്ചാണ്‌ വി കെ എൻ മേനോൻ  ഇൻഡോർ സ്‌റ്റേഡിയിൽ എത്തിയവരിൽ മിക്കവരും മടങ്ങിയത്‌. മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടന്ന തദ്ദേശ അദാലത്തിൽ മുൻകൂട്ടി ലഭിച്ച 1153 പരാതികളിൽ 772 തീർപ്പാക്കി. 733 പരാതികാർക്ക്‌ അനുകൂലമായാണ്‌ പരിഹരിച്ചത്‌. 21 കൂടുതൽ പരിശോധനയ്‌ക്കായി  മാറ്റിവച്ചു. 18 നിരസിച്ചു.  
നേരിട്ട്‌ ലഭിച്ച 273 പരാതികളിൽ 28 പരിഗണിച്ചു. ഇതല്ലാം പരാതികാർക്ക്‌ അനുകൂലമായി തീർപ്പാക്കി. 245 പരാതികളിൽ കൂടുതൽ പരിശോധന ആവശ്യമായതിനാൽ മാറ്റിവച്ചു. ഉടൻ നടപടിയെടുത്ത്‌ അറിയിക്കും.
തിക്കില്ല 
തിരക്കില്ല 
ജനകീയം
തദ്ദേശ അദാലത്തിൽ മൂവായിരത്തോളം പേർ വന്നെത്തിയിട്ടും തിക്കും തിരക്കുമില്ല. ലഭിക്കുന്ന പരാതികൾ പരിഹരിക്കാൻ  മികച്ച രീതിയിൽ സംവിധാനവും ഉറപ്പാക്കി.  പ്രധാന പരാതികൾ മന്ത്രി എം ബി രാജേഷ്‌ നേരിട്ട്‌ കേട്ട്‌ പരിഹാരം നിർദേശിച്ചു. ഉപജില്ല, ജില്ല, സംസ്ഥാനം എന്നിങ്ങനെ വിവിധ കൗണ്ടറുകളും ഒരുക്കി. തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ മറ്റു ഉദ്യോഗസ്ഥർ  എന്നിങ്ങനെ എല്ലാ മേഖലകളിലുള്ളവരും പൂർണസമയം പങ്കെടുത്തു.  തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിലായിരുന്നു അദാലത്ത്‌. രജിസ്‌ട്രേഷനായി 14 കൗണ്ടറുകൾ ഒരുക്കിയിരുന്നു. ടോക്കൺ അനുസരിച്ചാണ്‌ പരാതിക്കാരെ വിളിച്ചത്‌.
     ജനങ്ങൾക്ക്‌ ഇരിക്കാൻ കസേരകളും കുടിവെള്ളവും ഒരുക്കി. പഞ്ചായത്തുകളും  നഗരസഭകളും ആറ്‌ ഉപജില്ലകളാക്കി തിരിച്ച്‌ കൗണ്ടറുകൾ ഒരുക്കി.  
ഇവിടെ പരിഹരിക്കാത്ത വിഷയങ്ങൾക്കായി ജില്ലാ, സംസ്ഥാന തലത്തിൽ കൗണ്ടറും   മന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക  പരിശോധനാ സമിതിയുമുണ്ടായിരുന്നു. ജില്ലാ കൗണ്ടറിൽ കോർപറേഷൻ പരാതികളും പരിഗണിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top