22 December Sunday

സഹോദരങ്ങൾ ഷോക്കേറ്റ്‌ മരിച്ച സംഭവം: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ച സംഭവം പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ

വരവൂർ 

പിലാക്കാട് പനങ്കുറ്റി കുളത്തിനു സമീപത്തെ പാടത്ത്‌ വൈദ്യുതി കെണിയിൽ അകപ്പെട്ട് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസി ഇടത്തിക്കര വീട്ടിൽ സന്തോഷിനെയാണ് (52) എരുമപ്പെട്ടി പൊലീസ് പിടികൂടിയത്. ഇൻസ്പെക്ടർ ലൈജുമോന്റെ നേതൃത്വത്തിൽ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.  കഴിഞ്ഞ ശനി രാവിലെ 10ഓടെയാണ്‌ സഹോദരന്മാരായ കുണ്ടന്നൂർ ചീരമ്പത്തൂർ വീട്ടിൽ രവീന്ദ്രൻ, അരവിന്ദാക്ഷൻ  എന്നിവരെ പാടശേഖരത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. 
പാടശേഖരത്തിൽ നിയമവിരുദ്ധമായി സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ നിന്നാണ് ഇവർക്ക് ഷോക്കേറ്റത്. നരഹത്യയ്ക്കാണ് പ്രതി സന്തോഷിനെതിരെ കേസെടുത്തിരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top