22 December Sunday

കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

ചാലക്കുടി

അന്തർസംസ്ഥാന പാതയിൽ കെഎസ്ആർടിസിയും  കാറും കൂട്ടിയിടിച്ചു. മലക്കപ്പാറ ചണ്ടൻതോടിന് സമീപം  ബുധൻ വൈകീട്ട് നാലിന്‌ ആയിരുന്നു അപകടം. മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി  ബസും മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന ഇന്നോവയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും  പരിക്കില്ല.  ഇന്നോവയുടെ മുൻഭാഗം തകർന്നു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഒരു മണിക്കൂറോളം നിലച്ചു. വനംവകുപ്പും പൊലീസുമെത്തി വാഹനങ്ങൾ നീക്കിയിട്ടശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top