22 December Sunday

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

മാള  

കാറിൽ സംഘമായെത്തി  വീട്ടിൽ  നിന്നും  യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ    പ്രതികളിൽ ഒരാൾ  അറസ്റ്റിൽ.  വെളയനാട് വഞ്ചിപ്പുര വീട്ടിൽ ആൻസൻ (31) നെയാണ് കാട്ടൂർ സർക്കിൾ ഇൻസ്പെക്ടർ ഇ ആർ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.  കൽപറമ്പ്  പള്ളിപ്പുര വീട്ടിൽ  പ്രണവ് ( 32) നാണ് മർദനമേറ്റത്. കഴിഞ്ഞ മാസം 24 ന് രാത്രി പത്തരയോടെയാണ്‌ സംഭവം. വെളയനാട് സ്വദേശി അബുതാഹിറിന്റെയും കൂട്ടാളികളുടെയും നേതൃത്വത്തിലാണ് അക്രമണം നടന്നത്. മർദനമേറ്റ പ്രണവിന്റെ  കൂട്ടുകാരനും   അബുതാഹിറും തമ്മിലുള്ള തർക്കമാണ് സംഭവത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഉദ്യോഗസ്ഥരായ ബാബു ജോർജ്‌,  സി ജി ധനേഷ്, സിജു, ജീവൻ, ഉമേഷ്, ശ്രീജിത്ത്, അമൽരാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഒളിവിലായ അബു താഹിർ അടക്കമുള്ള പ്രതികൾക്കായുള്ള അന്വേഷണം നടന്ന് വരികയാണെന്ന്‌  പൊലീസ് അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top