22 December Sunday
ആമ്പല്ലൂർ തിയറ്റർ സമുച്ചയം

നിർമാണത്തിലെ അനാസ്ഥ: കരാറുകാരനെ ഒഴിവാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024
പുതുക്കാട് 
ആമ്പല്ലൂരിലെ തിയറ്റർ സമുച്ചയം നിർമാണം നടത്തുന്ന കരാറുകാരനെ അടിയന്തരമായി ഒഴിവാക്കാൻ മന്ത്രി സജി ചെറിയാൻ നിർദേശം നൽകി. തിയറ്റർ സമുച്ചയ നിർമാണം സ്തംഭനാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയും വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടും കെ കെ രാമചന്ദ്രൻ എംഎൽഎ മന്ത്രിക്ക് നൽകിയ കത്തിനെ തുടർന്നാണ്‌ നടപടി. ബുധനാഴ്ച മന്ത്രി സജി ചെറിയാന്റെ ചേമ്പറിൽ ചേർന്ന യോഗത്തിൽ കെ കെ രാമചന്ദ്രൻ എംഎൽഎയെ കൂടാതെ, അഡീ. ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, കെഎസ്എഫ്ഡിസി  ചെയർമാൻ ഷാജി എൻ കരുൺ, മറ്റ് ഉന്നതോദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തിയറ്റർ നിർമാണവുമായി ബന്ധപ്പെട്ട് 18ന്‌ സാംസ്‌കാരിക വകുപ്പ്‌ ഉന്നത തല സംഘം കെ കെ രാമചന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ തിയറ്റർ സമുച്ചയം സന്ദർശിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top