22 December Sunday

അഗ്നിരക്ഷാസേന 
ഉദ്യോഗസ്ഥന്‌ കുത്തേറ്റു

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024
തൃശൂർ
ആത്മഹത്യക്ക്‌  ശ്രമിച്ച മാനസികാരോഗ്യ പ്രശ്‌നമുള്ളയാളെ രക്ഷിക്കുന്നതിനിടെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‌ കുത്തേറ്റു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ യദുരാജിനെയാണ്‌ തൃശൂർ നെല്ലിക്കുന്ന്‌ കുറ സ്വദേശി ഞാവോലിപ്പറമ്പിൽ സുൽഫിക്കർ (50) ആക്രമിച്ചത്‌. 
വീടിന്റെ മുകളിൽ നിന്ന്‌ ആത്മഹത്യാഭീഷണി മുഴക്കിയ സുൽഫിക്കറിനെ പൊലീസും അഗ്നിരക്ഷാസേനയുമെത്തി താഴേക്കിറക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ ആക്രമണം. മൽപ്പിടിത്തത്തിനിടയിൽ മറ്റൊരു അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ പ്രജീഷിന്‌ വീണ്‌ പരിക്കേറ്റു. ഇരുവരും ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്‌. യദുരാജിന്‌ മുഖത്താണ്‌ കുത്തേറ്റത്‌. സുൽഫിക്കറിനെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്‌ മാറ്റി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top