23 December Monday

കലാ പ്രദർശനത്തിന് തെരഞ്ഞെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

തൃശൂർ

കേരള ലളിതകലാ അക്കാദമിയുടെ 2023-–-24 വർഷത്തെ ഏകാംഗ- ദ്വയാംഗ- സംഘ കലാപ്രദർശനത്തിനുള്ള കലാകാരന്മാരെ തെരഞ്ഞെടുത്തു.  ചിത്രം, ശിൽപ്പം, ഗ്രാഫിക്‌സ് (പ്രിന്റ്‌ മേക്കിങ്‌), ന്യൂമീഡിയ, ഫോട്ടോഗ്രാഫി  രംഗത്തെ കലാകാരന്മാർക്കാണ്‌ അവസരം.    പ്രദർശനത്തിന്‌  അക്കാദമി ഗ്യാലറി സൗജന്യമായി അനുവദിക്കുന്നതിനുപുറമെ താമസ ഭക്ഷണ ചെലവും യാത്രപ്പടിയും നൽകും.   ഏകാംഗ-ദായാംഗ പ്രദർശനങ്ങൾക്ക് 50,000 രൂപ വീതവും ഗ്രൂപ്പ് പ്രദർശനത്തിന് ഒരു ലക്ഷം  രൂപയും അക്കാദമി ഗ്രാന്റ് നൽകും. 

തെരഞ്ഞെടുത്തവർ

ഏകാംഗ ചിത്ര പ്രദർശനം: കെ ആർ ശോഭരാജ്, യാമിനി മോഹൻ, കെ കെ സുകേശൻ, അഖിൽ മോഹൻ, അനസ് അബൂബക്കർ, പി പി നാദിർ, ഷിബി, കെ ബി സജിത്, കെ ജി ആന്റോ, ആത്മജ മണിദാസ്, സി ഗ്രീഷ്‌മ,  ജോസഫ് ജെ ജോസഫ്, പി എ സജീഷ്, അഭിജിത് ഉദയൻ, ഷിനോജ് ചോരൻ, ടി രതീഷ്, ടി ആർ ഉദയകുമാർ,  എൻ എം നിഷ, ജ്യോതിരാജ് മായമ്പിള്ളി.

ഏകാംഗ ശിൽപ്പ പ്രദർശനം: ബി എസ് സുമേഷ്. ഏകാംഗ ഫോട്ടോഗ്രാഫി പ്രദർശനം: അരുൺ. ന്യൂ മീഡിയ വിഭാഗം: സി  ഉണ്ണിക്കൃഷ്‌ണൻ, വിഷ്‌ണു രഞ്ജിത്, ഫബിൻ റഷീദ്‌. ദ്വയാംഗ കലാപ്രദർശനം: കെ മാധവി, ദേവു. സംഘ ചിത്ര പ്രദർശനം:  1) അഞ്ജു മോഹൻ, ലീന രാജ്, പ്രണവ് പ്രഭാകർ, സെലിൻ ജേക്കബ്, എ എസ് രാഗേഷ്, കെ പി സാഹിർ. 2) എം എതസ്‌നി,  എം എ അസ്‌ന, ഷിബു കെ ബാബു. 3) അബേല റൂബൻ, കെ പി അൻജിത്‌, വി സി വിവേക്‌. സംഘ ശിൽപ്പ പ്രദർശനം:  1) വി വി ജ്യോതിഷ്‌, എം കെ യമുന, അജയ്‌ ശ്യാം.  2) ടി ദിഷോർ, ഇ നിതിൻ, പി അഞ്ചൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top