22 December Sunday

വായപോയ കോടാലിപോലുള്ള വിദ്വാനെ അവഗണിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024
ചേലക്കര 
വായപോയ കോടാലിയെന്ന്‌  പറയുംപോലുള്ള ഒരു വിദ്വാനെ യുഡിഎഫ്‌ പരോക്ഷമായി എടുത്ത്‌ പ്രയോഗിക്കാൻ നോക്കുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അത്‌ നമ്മൾ നല്ലതുപോലെ ശ്രദ്ധിക്കണം.  പ്രശ്‌നങ്ങൾ എങ്ങനെ സൃഷ്ടിക്കാനാകുമെന്നാണ്‌ ആ വിദ്വാൻ നോക്കുന്നത്‌. അതിന്റെ ഭാഗമായി എന്തും വിളിച്ചു പറയുന്നു. ആശുപത്രിയിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യുന്നു. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ചെയ്യാൻ പാടില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നു. 
അത്‌ ശരിയല്ലെന്ന്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി സെക്രട്ടറി എ സി മൊയ്‌തീൻ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ശ്രദ്ധയിൽപ്പെടുത്തി.  അതോടെ, ഇദ്ദേഹത്തിന്റെ സമനില തെറ്റുന്നു. എന്തും വിളിച്ചുപറയുകയാണിപ്പോൾ. തെരഞ്ഞെടുപ്പ്‌  ഘട്ടത്തിൽ പ്രകോപനം സൃഷ്ടിക്കാനുള്ള ബോധപൂർവമായ നീക്കമാണിത്‌. പ്രകോപനങ്ങളിൽ ആരും കുടുങ്ങരുത്‌. അത്‌ വായപോയ കോടാലിയാണ്‌. ആരും വിലവയ്‌ക്കുന്ന കാര്യമല്ലെന്നും അവഗണിക്കണമെന്നും ദേശമംഗലത്ത്‌ നടന്ന  എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌   പൊതുയോഗത്തിൽ   അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top