തൃശൂർ
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകത്തിന്റെ സംസ്ഥാന സമ്മേളനം ‘ഇമാകോൺ’ തുടങ്ങി. സാങ്കേതിക സെക്ഷനുകൾ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്‌തു. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ പതാക ഉയർത്തി. ഡോ. കെ എ ശ്രീവിലാസൻ, ഡോ. ജെയിൻ ചിമ്മൻ, ഡോ. കെ ശശിധരൻ, ഡോ. പി ഗോപികുമാർ, ഡോ. ജോസഫ് ജോർജ് എന്നിവർ സംസാരിച്ചു.
ഐഎംഎയുടെ 115 ബ്രാഞ്ചുകളിൽ നിന്ന് അയ്യായിരത്തോളം ഡോക്ടർമാരുംസംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്ന് മുന്നൂറോളം പിജി വിദ്യാർഥികളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ആരോഗ്യരംഗത്തെ വിവിധ മേഖലകളെ സമന്വയിപ്പിച്ച് എഴുപതോളം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. പുഴയ്ക്കൽ ലുലു കൺവൻഷൻ സെന്ററിൽ ഞായർ രാവിലെ 10ന് പൊതുസമ്മേളനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വീണ ജോർജ് മുഖ്യപ്രഭാഷണം നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..