തൃശൂർ
കേരള വെറ്ററിനറി സയൻസ് കോൺഗ്രസിന് മണ്ണുത്തി വെറ്ററിനറി കോളേജിൽ തുടക്കമായി. ‘ജന്തുജന്യരോഗങ്ങളുടെ പ്രതിരോധത്തിനും, നിയന്ത്രണത്തിനും ഏകാരോഗ്യ സമീപനം’ എന്ന വിഷയത്തിലാണ് സയൻസ് കോൺഗ്രസും അന്താരാഷ്‌ട്ര സെമിനാറും സംഘടിപ്പിക്കുന്നത്. കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ (കേരള) പ്രസിഡന്റ് എൻ ഉഷാറാണി അധ്യക്ഷയായി.
കർഷകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കർഷകശാസ്ത്രജ്ഞസംവാദം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലാ വൈസ് ചാൻസലർ കെ എസ് അനിൽ മുഖ്യപ്രഭാഷണം നടത്തി. വെറ്ററിനറി സയൻസ് ഫാക്കൽറ്റി ഡീൻ പ്രൊഫ. കെ വിജയകുമാർ, ഡോ. കെ സിന്ധു, ഡോ. സി ലത, ഡോ. എൻ മോഹനൻ, ഡോ. എസ് മായ, ഡോ. കെ ആർ ബിനുപ്രശാന്ത്, ഡോ. ആർ രാജീവ്, ഡോ. ആർ തിരുപ്പതി വെങ്കിടാചലപതി, ഡോ. മുഹമ്മദ് ആസിഫ് എന്നിവർ സംസാരിച്ചു. ഏകദേശം 300 പേർ പങ്കെടുക്കുന്ന കോൺഗ്രസിൽ 200ഓളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..