22 December Sunday

ജനനായകനെത്തി; ജനങ്ങളൊഴുകിയെത്തി

സ്വന്തം ലേഖകൻUpdated: Sunday Nov 10, 2024

വരവൂർ തളി സെന്ററിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിയിൽ താൻ വരച്ച ചിത്രം മുഖ്യമന്ത്രി പിണറായി വിജയന് 
എസ് ബി ഗീതാനന്ദ് കൈമാറുന്നു

ചേലക്കര
‘‘പ്രദീപിനെ ഞങ്ങൾക്ക്‌ വേണം, ഞങ്ങൾക്ക്‌ വേണം.. 2016 മുതൽ 21 വരെ വികസന പന്ഥാവിൽ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു പ്രദീപ്‌. ഇനിയും പ്രദീപിനെ വേണം. വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച്‌ അയക്കണം’’. മുഖ്യമന്ത്രി പിണറായി വിജയന്റെ  ആവേശത്തോടെയുള്ള വാക്കുകളിൽ ജനസാഗരം ഇരമ്പിയാർത്തു. കേരളത്തിന്റെ വികസന നായകൻ മുഖ്യമന്ത്രി പിണറായി വിജയൻ ചേലക്കര നിയോജക മണ്ഡലത്തിലെ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾക്ക്‌ ആവേശം പകർന്ന്‌ ശനിയാഴ്‌ച മൂന്ന്‌ പൊതുയോഗങ്ങളിലാണ്‌ പങ്കെടുത്തത്‌. 
തളി സെന്റർ, ദേശമംഗലം, ചെറുതുരുത്തി സെന്റർ എന്നിവിടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ ആയിരങ്ങള്‍ പങ്കെടുത്തു. ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ നിങ്ങൾ വ്യക്തതയുള്ള നിലപാട്‌ പ്രഖ്യാപിച്ചതാണെന്നും അതിന്റെ പരസ്യ പ്രകടനമാണ് ഇവിടെ കാണുന്നതെന്നും പിണറായി പറഞ്ഞു. 
തളി സെന്ററിൽ പി എം ഷറഫുദീൻ അധ്യക്ഷനായി. മന്ത്രിമാരായ കെ രാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ, സി എൻ ജയദേവൻ,  ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌ അഹമ്മദ്‌ ദേവർകോവിൽ എംഎൽഎ, കെ രാധാകൃഷ്ണൻ എംപി, സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ പി കെ ബിജു, പുത്തലത്ത് ദിനേശൻ, എ സി മൊയ്തീൻ എംഎൽഎ, കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ്‌ എം ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, നാഷണൽ ലീഗ് ജില്ലാ പ്രസിഡന്റ് ഷബിൻ ഹൈദ്രോസി തങ്ങൾ, കേരള കോൺഗ്രസ് ബി ജില്ലാ സെക്രട്ടറി വി സുമീഷ് എന്നിവർ സംസാരിച്ചു. ദേശമംഗലത്ത്‌ ഒ സോമസുന്ദരൻ അധ്യക്ഷനായി. സിപിഐ എം പൊളിറ്റ്‌ ബ്യറോ അംഗം എ വിജയരാഘവൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കെ രാധാകൃഷ്ണൻ എംപി, പി ബാലചന്ദ്രൻ എംഎൽഎ, നാഷണൽ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ അബ്ദൾ വഹാബ്‌, സി ബി ചന്ദ്രബാബു, കെ കെ മുരളീധരൻ, മുരളി പെരുനെല്ലി എംഎൽഎ, എൻ കെ അക്ബർ എംഎൽഎ, അബ്ദുൾ അസീസ്, കെ എസ് ദിലീപ് എന്നിവർ സംസാരിച്ചു.  ചെറുതുരുത്തി സെന്ററിൽ എം യു മൊയ്തീൻകുട്ടി അധ്യക്ഷനായി. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, കടന്നപ്പള്ളി രാമചന്ദ്രൻ, കെ കെ വത്സരാജ്, കെ രാധാകൃഷ്ണൻ എംപി, വി എസ് സുനിൽകുമാർ, ടി പി കേശവൻ, കെ വി അബ്ദുൾ ഖാദർ, എംഎൽഎമാരായ എച്ച് സലാം, സെബാസ്റ്റ്യൻ കുളത്തിങ്കൽ, ഷെയ്ക്ക് അബ്ദുൾ ഖാദർ, കെ എസ് ഹംസ, കെ പി അനിൽ, എം സുലൈമാൻ, കെ പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top