22 December Sunday

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ അടുക്കള കത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2019
കയ്‌പമംഗലം 
വഴിയമ്പലത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കള കത്തിനശിച്ചു. വഴിയമ്പലം പള്ളിക്ക് കിഴക്ക് പള്ളിപ്പാടത്ത് ഇസ്മയിലിന്റെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. 
തിങ്കളാഴ്ച്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഇസ്മയിലിന്റെ മകൻ ഇസ്മു  വീടിനകത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നു.  ശബ്ദം കേട്ട് ഉണർന്ന ഇസ്മു വാതിൽ തുറന്നു നോക്കിയപ്പോൾ വീടിനകത്ത് പുക നിറഞ്ഞ   അവസ്ഥയിലായിരുന്നു. ഉടൻ  അയൽക്കാരെത്തി വെള്ളം പമ്പ് ചെയ്ത് തീയണച്ചു. 
അടുക്കളയിലുണ്ടായിരുന്ന സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. വാഷിങ്‌ മെഷീൻ, സോഡ മേക്കർ, വാട്ടർ ഫിൽറ്റർ, മിക്സി, ഭക്ഷ്യ വസ്തുകൾ, പാത്രങ്ങൾ  എന്നിവയെല്ലാം കത്തി നശിച്ചു. ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top