ഗുരുവായൂർ
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂരിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വ രാത്രി 11 മുതൽ ഏകാദശി കഴിഞ്ഞുള്ള വ്യാഴം രാവിലെ ആറ് വരെ ഗുരുവായൂർ ഔട്ടർ റോഡിലും ഇന്നർ റിങ് റോഡിലും ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ളവയ്ക്ക് വൺവേ സംവിധാനമായിരിക്കും. കുന്നംകുളം ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ മമ്മിയൂർ ജങ്‌ഷനിൽ നിന്ന് പൊന്നാനി –-ആൽത്തറ ആനക്കോട്ട റോഡിൽ പാർക്ക് ചെയ്യണം. ചെറിയ വാഹനങ്ങൾ കൈരളി ജങ്‌ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഫയർ സ്റ്റേഷന് എതിർവശത്തുള്ള പാർക്കിങ് ഗ്രൗണ്ട്, ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട് , റെയിൽവേ സ്റ്റേഷന് സമീപത്തുള്ള മൾട്ടി ലെവൽ പാർക്കിങ് സമുച്ചയം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
തൃശൂർ ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ മഞ്ജുളാൽ ജങ്‌ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ടൗൺ ഹാൾ ഗ്രൗണ്ടിലോ ദേവസ്വം മൾട്ടിലെവൽ പാർക്കിങ്ങിലോ പാർക്ക് ചെയ്യണം.
വലിയ വാഹനങ്ങൾ ദേവസ്വം മൾട്ടി ലെവൽ പാർക്കിങ്ങിനോട് അനുബന്ധിച്ചുള്ള പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. പാവറട്ടി ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ കാരക്കാട് പെരുന്തട്ട ക്ഷേത്രത്തിന് സമീപത്തുള്ള പാർക്കിങ് ഗ്രൗണ്ടിലും ചെറിയ വാഹനങ്ങൾ തെക്കേ നടയിലുള്ള പാഞ്ചജന്യം ഗസ്റ്റ് ഹൗസിന് പിൻവശത്തുള്ള പാർക്കിങ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. മുതുവട്ടൂർ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ പടിഞ്ഞാറേ നടയിലുള്ള മായ ബസ് സ്റ്റാൻഡ് പാർക്കിങ് ഗ്രൗണ്ട്, ചെറിയ വാഹനങ്ങൾ ഫയർ സ്റ്റേഷന് എതിർവശത്തുള്ള പാർക്കിങ് ഗ്രൗണ്ടിലോ ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിലോ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഗുരുവായൂർ മുൻസിപ്പൽ മൾട്ടി ലെവൽ പാർക്കിങ്ങിലോ പാർക്ക് ചെയ്യണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..