ഗുരുവായൂർ
പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ബുധനാഴ്ച ആഘോഷിക്കും. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി പതിനായിരങ്ങൾ ഗുരുവായൂരിലെത്തും.
ഏകാദശി ദിവസത്തെ ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് (കിഴക്കോട്ടെഴുന്നള്ളിപ്പ്) രാവിലെ 6.30 ന് പുറപ്പെടും. ഒരു ആനയെ പങ്കെടുപ്പിച്ചാകും എഴുന്നള്ളിപ്പ്. ക്ഷേത്രം കിഴക്കേ ദീപസ്തംഭത്തിന്റെ സമീപത്തു നിന്ന് ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന എഴുന്നള്ളിപ്പ് രാവിലെ ഒമ്പതിനകം തിരിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നതരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഏകാദശിയുടെ ഭാഗമായി കേരളത്തിലെ മികച്ച വാദ്യകലാകാന്മാർ പ്രമാണംവഹിക്കുന്ന പഞ്ചവാദ്യം, മേളം, എന്നിവയോടുകൂടിയ കാഴ്ച ശീവേലി രാവിലെ നടക്കും.
രാത്രിയിൽ വിളക്കെഴുന്നള്ളിപ്പും ഉണ്ടാകും. ശീവേലി കഴിഞ്ഞാൽ കിഴക്കോട്ടെഴുന്നള്ളിപ്പ്. ഇതിന് പഞ്ചവാദ്യം അകമ്പടിയേകും. ഏകാദശി വ്രതമെടുക്കുന്നവർക്ക് ഗോതമ്പുചോറ്, കാളൻ, പുഴുക്ക്, ഗോതമ്പ് പായസം എന്നിവയോടെ പ്രത്യേകം സദ്യ ക്ഷേത്രം ഊട്ടുപുരയിൽ നടക്കും. കിഴക്കേനടയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ദർശനത്തിനും പ്രസാദ ഊട്ടിനും പ്രത്യകം സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..