04 December Wednesday
ജില്ലാ റെസ്‌ലിങ്‌ ചാമ്പ്യൻഷിപ്

എസ്എൻ ട്രസ്റ്റ് എച്ച്എസ്എസ് നാട്ടിക ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

-ജില്ലാ റെസ്‌ലിങ്‌ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമാരായ എസ്എൻ ട്രസ്റ്റ് എച്ച്എസ്എസ് നാട്ടിക ടീം

തൃപ്രയാർ
തൃപ്രയാർ ടിഎസ്ജിഎ ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ച ജില്ലാ റെസ്‌ലിങ്‌ ചാമ്പ്യൻഷിപ്പിൽ എസ്എൻ ട്രസ്റ്റ് എച്ച്എസ്എസ്  നാട്ടിക ചാമ്പ്യന്മാർ. 104 പോയിന്റ് നേടി എസ് എൻ സ്കൂൾ റെസ്‌ലിങ്‌  ക്ലബ് ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. 88 പോയിന്റോടെ എരുമപ്പെട്ടി ബെരെറ്റ റെസ് ലിങ്‌  ക്ലബ് രണ്ടാം സ്ഥാനവും, 83 പോയിന്റോടെ ചാഴൂർ റെസ്‌ലിങ്‌  ക്ലബ്‌ മൂന്നാം സ്ഥാനവും നേടി. ചാമ്പ്യൻഷിപ്പിന്റെ  ഉദ്ഘാടനം  സി സി മുകുന്ദൻ എംഎൽഎയാണ് നിർവഹിച്ചത്. ജില്ലാ റെസ്‌ലിങ്‌ അസോസിയേഷൻ പ്രസിഡന്റ്‌  പി എൻ സൂചിന്ദ് അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌  കെ ആർ സാംബശിവൻ, ദാനഞ്ജയൻ കെ  മച്ചിങ്ങൽ  എന്നിവർ മുഖ്യാതിഥികളായി.  വിവിധ വിഭാഗങ്ങളിൽ താഴെ പറയുന്ന കളിക്കാരെ മികച്ച കളിക്കാരായി തെരഞ്ഞെടുത്തു. 15 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗം ആദിഹിരൻ (ബുഡോ ക്ലബ്‌),  പെൺകുട്ടികളുടെ വിഭാഗം ഫൈസ അർഷാദ് (ബാരറ്റോ ക്ലബ്‌), 17 വയസ്സ് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ്‌ ഷംഷാദ് (എസ് എൻ ട്രസ്റ്റ് എച്ച്എസ്എസ് നാട്ടിക), പെൺകുട്ടികളുടെ വിഭാഗത്തിൽ സഞ്ജന സാജൻ,20 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ആദിത്യൻ ( എസ് എൻ നാട്ടിക ), പെൺകുട്ടികളുടെ വിഭാഗത്തിൽ പി യു ഐശ്വര്യ (ചാഴൂർ), 23 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഭാഗത്തിൽ വി ജി രാഹുൽ  (ബെറിറ്റോ), പെൺകുട്ടികളുടെ ഭാഗത്തിൽ സാനിയ (ചാഴൂർ).

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top