31 October Thursday

മലക്കപ്പാറ കപ്പായം വീരാംകുടി 
ആദിവാസിന​ഗര്‍ കലക്ടര്‍ സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

ചാലക്കുടി

അതിരപ്പിള്ളി പഞ്ചായത്തിലെ മലക്കപ്പാറ കപ്പായം വീരാംകുടി ആദിവാസിനഗറിൽ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. 2018ൽ ഉരുൾപൊട്ടൽ ഭീഷണിയുണ്ടായിരുന്ന ഈ മേഖലയിലെ താമസക്കാർക്ക് പുനരധിവാസം സംബന്ധിച്ച ചർച്ച നടത്തനാണ് കലക്ടറെത്തിയത്. മാറി താമസിക്കാൻ തയ്യാറുള്ളവർക്ക് പുനരധിവാസ പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് കലക്ടർ അറിയിച്ചു. ഭൂമിയും കൃഷിയും ഉള്ളവർ മാറിതാമസിക്കാൻ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. മാറി താമസിച്ചാൽ പുതിയ സ്ഥലത്ത് കൃഷി ചെയ്യാൻ സൗകര്യം ലഭ്യമാകുമോ എന്ന ആശങ്കയാണ് കാരണം. തഹസിൽദാർ അബ്ദുൾ സലാം, ട്രൈബൽ ഓഫീസർ ഹെറാൾഡ് ജോൺ, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജൻ എന്നിവരും കലക്ടർക്കൊപ്പമുണ്ടായിരുന്നു. വീരാൻകുടി നഗറിൽ ഏഴുകുടുംബവും കപ്പായം ആദിവാസി നഗറിൽ 26 കുടുംബങ്ങളുമാണുള്ളത്. കപ്പായം നഗറിലെ കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top