തൃശൂർ
കലാ വിദ്യാഭ്യാസ പദ്ധതിയിൽ കാലാനുസൃതമായ മാറ്റം വരുത്തുമെന്ന് മന്ത്രി ആർ ബിന്ദു. കിലയിൽ ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങൾ വിശകലനം ചെയ്യുന്ന ‘റീവിഷ്വലൈസിങ് ആർട്ട് എഡ്യൂക്കേഷൻ ഇൻ കേരള’ ദേശീയ സിംമ്പോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കലാ –-വിദ്യാഭ്യാസരംഗത്ത് കേരള ലളിതകലാ അക്കാദമി മുന്നോട്ടുവെയ്ക്കുന്ന പുരോഗമനാത്മകവും സർഗാത്മകവുമായ ആശയങ്ങളാണ് പുതു വിദ്യാഭ്യാസ സമ്പ്രദായങ്ങൾക്ക് പ്രചോദനവുമാകുന്നതെന്ന് മന്ത്രി പറഞ്ഞു .
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി. കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളീകൃഷ്ണൻ, ചെയർപേഴ്‌സൺ മുരളി ചീരോത്ത്, കേരള സാഹിത്യ അക്കാദമി അംഗം വിജയരാജമല്ലിക, ചിത്രകാരിയും കലാചരിത്രാധ്യാപികയുമായ ഡോ. കവിത ബാലകൃഷ്ണൻ, ലളിതകലാ അക്കാദമി നിർവാഹക സമിതി അംഗം ലേഖ നാരായണൻ എന്നിവർ സംസാരിച്ചു. വഡോദര മഹാരാജ സയാജിറാവു യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഇന്ദ്രപ്രമിത് റായ് മുഖ്യപ്രഭാഷണം നടത്തി. ചിത്രകാരൻ ബോസ് കൃഷ്ണമാചാരി, കലാ അധ്യാപകരായ പ്രൊഫ. ധീരജ് കുമാർ, ഡോ. ശാരദാ നടരാജൻ, രാഖി പസ്വാനി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 68 കലാധ്യാപകരാണ് സിമ്പോസിയത്തിൽ പങ്കെടുക്കുന്നത്. പരിപാടി ഞായറാഴ്‌ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..