തൃശൂർ
"ഉരുൾപ്പൊട്ടലുകൾ: അതിജീവനത്തിനുള്ള മുൻകരുതലുകൾ' വിഷയത്തിൽ നെൽവയൽ -തണ്ണീർത്തട സംരക്ഷണ സമിതി ശിൽപശാല നടത്തി. ഡോ. എസ് ശ്രീകുമാർ, ഡോ. ടി വി സജീവ് എന്നിവർ ക്ലാസെടുത്തു. 2018ലെ പ്രളയം കേരളത്തിന്റെ ദുരന്ത സാധ്യത പ്രദേശങ്ങളുടെ ചിത്രം തന്നെ മാറ്റി മറിച്ചെന്നും അതിതീവ്ര മഴ ദുരന്തങ്ങൾക്ക് തിരികൊളുത്തുന്ന പ്രധാന ഘടകമായി മാറിയിട്ടുണ്ടെന്നും ശിൽപശാല വിലയിരുത്തി. ഡോ. കെ വിദ്യാസാഗർ അധ്യക്ഷനായി. ടി എൻ മുകുന്ദൻ, വൈ അച്യുത പ്രസാദ്, ടി വി വിശ്വംഭരൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..