24 December Tuesday

ലോക മാനസികാരോഗ്യദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024
തൃശൂർ
 ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാ ഉദ്ഘാടനം  മേയർ  എം കെ  വർഗീസ്‌  നിർവഹിച്ചു. കലക്ടർ  അർജുൻ പാണ്ഡ്യൻ അധ്യക്ഷനായി. ഡിഎംഒ  ഡോ. ടി പി ശ്രീദേവി,  ഡോ. പി സജീവ് കുമാർ,  അഡ്വ. ഡസ്റ്റിൻ ജോ,  ഡോ. എസ്  വി സുബ്രഹ്മണ്യൻ, കെ പി ജോൺ, സി ആർ റോസിലി,  സി കെ ബഷീർ,  ബഫീഖ് ബക്കർ,  വിൻസന്റ്‌  കാട്ടൂക്കാരൻ,  കെ  രാധാകൃഷ്ണൻ, ഡോ.  കെ ആർ ബേബിലക്ഷ്മി എന്നിവർ സംസാരിച്ചു. ഗവ. നഴ്സിങ്‌ കോളേജിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കലാപരിപാടികളും അരങ്ങേറി.  
    ജൂബിലി മിഷന്‍ മെഡിക്കൽ  കോളേജ് ആശുപത്രിയിൽ   മാനസികാരോഗ്യദിനം ആചരിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരി  ഉദ്‌ഘാടനം ചെയ്തു. ഡോ. നീതി വത്സന്‍ അധ്യക്ഷയായി. ഡോ. ജെയിംസ് ടി  ആന്റണി,  ഡോ. ഷിബു സി കള്ളിവളപ്പിൽ,  ഡോ.  കെ പത്മകുമാര്‍,  ഡോ. മോന്‍സി എഡ്വേര്‍ഡ്, ഡോ. അനു ഫ്രാങ്കോ എന്നിവർ സംസാരിച്ചു. 
      അശ്വിനി ആശുപത്രിയിൽ   മാനസികാരോഗ്യ ദിനാഘോഷം കോർപറേഷൻ ഡെപ്യൂട്ടി മേയർ എം എൽ റോസി ഉദ്ഘാടനം ചെയ്തു.  മാനേജിങ്‌ ഡയക്ടർ കെ  കെ സുഗതൻ അധ്യക്ഷനായി.  എം യു ഉണ്ണിക്കൃഷ്ണൻ, എ സി പ്രേമാനന്ദൻ എ എസ് ധർമൻ, പി കെ രാജു ഡോ. ദീപ ദീപക്‌, ഡോ.  എം എൻ ദേവകി, ഡോ.  ഗിരിജാ വേണുഗോപാൽ,  മരിയാ ബാബു,  സന്തോഷ് കോലഴി എന്നിവർ  സംസാരിച്ചു. നഴ്സിങ്‌ കോളേജ് വിദ്യാർഥികൾ ഫ്ളാഷ് മോബ്‌ അവതരിപ്പിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top